തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസകളുമായി തെലുങ്ക് സംവിധായകന് സന്ദീപ് റെഡ്ഡി വാങ്ക. തമിഴ്നാട്ടില്‍ വിജയ്ക്കായി ഉയര്‍ന്നത് വെറും ആരവങ്ങളല്ല അതാണ് ശരിയായ ജനശക്തിയെന്നാണ് സന്ദീപ് പറയുന്നത്. ജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാനും സംവിധാനങ്ങളെ പിടിച്ചുലയ്ക്കാനുമുളള കരുത്ത് സിനിമയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇതാണ് സിനിമയ്ക്ക് ചെയ്യാന്‍ കഴിയുന്നത്, സിനിമയ്ക്ക് ആളുകളെ സ്പര്‍ശിക്കാനും, സംവിധാനങ്ങളെ പിടിച്ചുലയ്ക്കാനും , സാന്നിധ്യത്തെ ശക്തിയാക്കി മാറ്റാനും കഴിയും. ഇതാ ഇവിടെ സിനിമ, അഭിപ്രായങ്ങളില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്ന് അതു കീഴടക്കുകയാണ്. ഇത് വെറും ആരവങ്ങളോ കോലാഹലങ്ങളോ അല്ല. ശരിയായ ശക്തി, വിജയ് സാറിനും തമിഴക വെട്രി കഴകത്തിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ’സന്ദീപ് റെഡ്ഡി വാങ്കയുടെ വാക്കുകള്‍.

അതേസമയം തമിഴ്നാട് രാഷ്ട്രിയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകളോടെ വിജയ് അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ഇന്നലെ കാണാനായത്. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്, നേരിട്ട ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാണിരുന്ന തമിഴ് രാഷ്ട്രീയ ഭൂമികയില്‍ ഈ മാറ്റം ഒരു വന്‍ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്.

Comments