
മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. ഒരു പിടി നല്ല സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ മകന് ലൂക്കയുടെ അഞ്ചാം പിറന്നാളിന്റെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മിയ.
തന്റെ കുടുംബത്തോടൊപ്പമായിരുന്നു മകന്റെ പിറന്നാള്‍ മിയ ആഘോഷമാക്കിയത്. ലൂക്കാസ് 5 എന്നാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മിയ കുറിച്ചത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ലൂക്കയ്ക്ക് ആശംസകളുമായി എത്തുന്നത്.
2020 സെപ്റ്റംബറിലായിരുന്നു മിയയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പും തമ്മിലുളള വിവാഹം. 2021 മെയ് 4 നായിരുന്നു ഇരുവര്‍ക്കും മകന് ലൂക്ക ജനിക്കുന്നത്.






