പ്രകൃതിയുടെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ലെന്ന് തെളിയിക്കുന്ന അപൂര്‍വമായൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ഇന്തൊനീഷ്യന്‍ ആകാശം സാക്ഷ്യം വഹിച്ചത്. സാധാരണ കാണാറുള്ള മഴവില്ലുകളില്‍ നിന്ന് വ്യത്യസ്തമായി, മേഘങ്ങള്‍ക്കിടയില്‍ തന്നെ വര്‍ണ്ണപ്രഭ വിതറുന്ന 'ക്ലൗഡ് ഇറിഡസെന്സ്' എന്ന പ്രതിഭാസമാണ് ജനങ്ങളെ വിസ്മയിപ്പിച്ചത്. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ദൃശ്യങ്ങള്‍ കണ്ട്, ഇതൊരു പ്രകൃതി പ്രതിഭാസമോ അതോ കണ്ണുകളെ പറ്റിക്കുന്ന മായക്കാഴ്ചയോ എന്ന സംശയത്തിലായിരുന്നു പലരും.
തിങ്കളാഴ്ചയോടെയാണ് ഇന്തൊനീഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ അപൂര്‍വ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. കൂറ്റന്‍ കാര്‍മേഘങ്ങളുടെ അരികുകളിലായി പിങ്ക്, പര്‍പ്പിള്‍, പച്ച, മഞ്ഞ, നീല നിറങ്ങള്‍ അതിമനോഹരമായി ചാലിച്ച നിലയിലായിരുന്നു ഈ പ്രതിഭാസം. ഒരു പ്രിസത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വര്‍ണ്ണവിസ്മയത്തിന് സമാനമായി, മേഘപാളികള്‍ക്കിടയില്‍ നിറങ്ങള്‍ മിന്നിമറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു.
സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പലരും ഇത് എഡിറ്റ് ചെയ്ത ചിത്രങ്ങളാണോ എന്ന സംശയം പ്രകടിപ്പിച്ചു. എന്നാല്‍, ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സൂര്യപ്രകാശം മേഘങ്ങളിലെ ചെറിയ ജലത്തുള്ളികളിലോ ഐസ് ക്രിസ്റ്റലുകളിലോ തട്ടി വിഭജിക്കപ്പെടുമ്പോഴാണ് ഇത്തരത്തില്‍ നിറങ്ങള്‍ ഉണ്ടാകുന്നത്. ഇതൊരു തരം 'ഹാലോ' ആണെന്നും, കൂറ്റന്‍ മേഘങ്ങളുടെ പശ്ചാത്തലം ഇതിന്റെ ദൃശ്യഭംഗി വര്‍ദ്ധിപ്പിച്ചുവെന്നും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് പലരും ഈ ദൃശ്യങ്ങളെ വിശേഷിപ്പിച്ചത്. ഭയത്തേക്കാളുപരി കൗതുകത്തോടെയാണ് ലോകമെമ്പാടുമുള്ള ആളുകള്‍ ഈ പ്രകൃതി വിസ്മയത്തെ നോക്കിക്കണ്ടത്. ഇതൊരു ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ആണോ എന്ന് സംശയിച്ചവരുണ്ടെങ്കിലും, പ്രകൃതിയുടെ മാന്ത്രികതയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. കാലാവസ്ഥാ നിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും ഒരേപോലെ ഈ അപൂര്‍വ നിമിഷത്തെ രേഖപ്പെടുത്താനുള്ള തിരക്കിലായിരുന്നു.

Comments