
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തില്‍ പ്രതികരണവുമായി നടന് വിനായകന്. ഈ തോല്‍വി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുളള ചിന്തയുടെ തുടക്കമാകട്ടെയെന്നാണ് വിനായകന് പറയുന്നത്. ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും നടന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല.
ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല.
ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക- വിനായകന്റെ വാക്കുകള്‍
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഇത്തവണ നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.






