
പാലക്കാട് മണ്ഡലത്തില വിജയിച്ച രമേഷ് പിഷാരടിക്കൊപ്പം യുഗ്മ ഗാനം പാടുന്ന വീഡിയോ പങ്കുവെച്ച് ഗായകന് വിധു പ്രതാപ്. നക്ഷത്ര താരാട്ട് എന്ന സിനിമയിലെ ‘പൊന്‍ വെയിലൂതിയുരുക്കീ മീനുക്കിതങ്കത്താലി ’എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. പെര്‍ഫ്യൂം കുപ്പി മൈക്ക് ആയി പിടിച്ചാണ് ഇരുവരുടെയും ആലാപനം.
‘എംഎല്‍എയുടെ കൂടെ ഒരു ഡ്യൂവറ്റ് ’എന്ന അടിക്കുറിപ്പോടെയാണ് വിധു പ്രതാപ് വീഡിയോ പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വീഡിയോ വൈറലായി. ഒരു ദശലക്ഷത്തോളം കാഴ്ചക്കാരെയാണ് വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്.
രസകരമായ കമന്റുകളും ആരാധകര്‍ കുറിക്കുന്നുണ്ട്. ഒരു ജനപ്രിതിനിധിയെ എയറില്‍ കേറ്റാനുളള കുത്സിത ശ്രമം എന്നാണ് ഒരാള്‍ തമാശരൂപേണ കുറിച്ചത്. പാട്ട് അടിപൊളിയായി പാടി എന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.
പാലക്കാട് നിയോജക മണ്ഡലത്തില്‍ 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനായിരുന്നു പിഷാരടിയുടെ മുഖ്യ എതിരാളി. ഹോട്ടല്‍ വ്യവസായി എന്‍ എം ആര് റസാഖ് ആയിരുന്നു എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ഇവിടെ മത്സരിച്ചത്.






