
ആലപ്പുഴ : കായംകുളത്തെ തോൽവിക്കു പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി യു. പ്രതിഭ.വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചെന്നും ഈഴവ വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ പറഞ്ഞു. പത്തിയൂരും ചെട്ടിക്കുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കായംകുളത്ത്സംഘടനാപരമായി ചില ദൗർബല്യങ്ങളുണ്ടായി. നേരത്തെ തന്നെ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.ന്യൂനപക്ഷ വോട്ടുകളിലും വിള്ളലുണ്ടായി. സ്ഥാനാർഥി എന്ന നിലയിൽ ഇതെല്ലാം ആധികാരികമായി മറുപടി പറയേണ്ടത്’ -പ്രതിഭ പറഞ്ഞു.
അതേസമയം കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരെ ജില്ലാ സെക്രട്ടറി ആര് നാസര്‍. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര് നാസര്‍ പറഞ്ഞു. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര് നാസര്‍ ചോദിച്ചു .






