
കുവൈത്ത്സിറ്റി: കുവൈത്തിലും ഇന്ത്യയിലുമായി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിക്ടര്‍ ജോസഫിന്റെ വിയോഗത്തില്‍ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഇടക്കാലത്ത് കുവൈറ്റില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറായും ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യാവിഷന്, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എല്ലാവരോടും സൗഹൃദപരമായി പെരുമാറിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫിന്റെ സഹോദരനാണ്.
വിക്ടര്‍ ജോസഫിന്റെ വേര്‍പാടില്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.




![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)

