ന്യൂഡല്‍ഹി: പുതിയ തമിഴ്നാട് മുഖ്യമന്ത്രി പളനിസാമിക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു. ജയില്പ്പക്ഷിയുടെ കളിപ്പാവയെ മുഖ്യമന്ത്രിയായി കാണാനാകില്ലെന്നും ഇതില്‍ കൂടുതല്‍ അപമാനം വേറെയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദേഹം വ്യക്തമാക്കി.
താന്‍ ഒരു തമിഴനല്ല. എന്നാല്‍ നാണക്കേടില്‍ ജീവിക്കുന്ന സമൂഹത്തിനൊപ്പം ചേരാനും ആഗ്രഹമില്ലെന്നും കാട്ജു ചൂണ്ടിക്കാട്ടി. മഹത്തായ പാരമ്പര്യമുള്ള തലമുറകളാണ് തമിഴിന്റെ സ്വത്ത്. എന്നാല്‍ ഈ സംഭവത്തിലൂടെ നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളെയോര്‍ത്ത് നാണംകെടുമെന്നും കാട്ജു കുറിക്കുന്നു.
തിരുവുള്ളവരുടേയും, ഇളങ്കോയുടേയും, കമ്പരുടേയും ആണ്ടാളുടേയും ഉള്‍പ്പെടെയുള്ളവരുടെ പിന്മുറക്കാരായ നിങ്ങള്‍ക്ക് ഈ മാനക്കേടിനെ ചെറുക്കാന്‍ ചെറുശബ്ദം പോലും അനക്കാതിരുന്നതിനെയും കാട്ജു രൂക്ഷമായി വിമര്‍ശിച്ചു.
ഫെയ്ബുക്ക് പോസ്റ്റ്:






