
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സനയുടെ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. നമ്മള്‍ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന പാട്ടിലൂടെയാണ് ജ്യോത്സ്ന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുള്ള ഗായിക സ്റ്റേജ് ഷോകളിലൂടെയും ആരാധകഹൃദയം കീഴടക്കിയിട്ടുണ്ട്. മെലഡിയും അടിച്ചുപൊളി പാട്ടുമെല്ലാം ഒരുപോലെ വഴങ്ങുന്ന ജ്യോത്സ്‌ന, മലയാളത്തിലെ ഏറ്റവും എനർജറ്റിക് ഗായികമാരിൽ ഒരാള്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. ഫുള്‍ സ്ലീവ് ബ്ലാക്ക് ഗൗണില്‍ ഷാര്‍പ്പ് ലുക്കിലാണ് താരം. ഔട്ട്ഫിറ്റിനേക്കാള്‍ ഹോട്ട് ജ്യോത്സനയുടെ മുഖത്തെ ഭാവമാണ്. സിമ്പിള്‍ മേക്കപ്പും മിനിമല്‍ ആക്സസറീസുമണിഞ്ഞ താരത്തിന്റെ ബോള്‍ഡ് ലുക്ക് ഏറ്റെടുക്കുകയാണ് ആരാധകര്‍. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന്റെ ന്യൂ ലുക്കിന് പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. സുഹൃത്തും അഭിനേത്രിയും നര്‍ത്തകിയും വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തി ഹോട്ട് ലവ് ഇമോജിയാണ് കമന്റില്‍ കുറിച്ചത്. നിരവധി ആരാധകരും ഹോട്ട് ഇമോജികള്‍ കമന്റ് ബോക്സില്‍ കുറിക്കുന്നുണ്ട്.
മറ്റൊരു പോസ്റ്റില്‍ ജ്യോത്സന കുറിച്ചത്, ‘‘അത് ഒരിക്കലും മന്ത്രവാദിനി ആയിരുന്നില്ല. അവളെ ചുട്ടെരിക്കാൻ എപ്പോഴും ആഗ്രഹിച്ചവർ ആയിരുന്നു അത്.... ബ്ലാക്ക്....’’ എന്നാണ്. പല മുഖഭാവങ്ങളിലുള്ള ഒന്നിലധികം ജ്യോത്സനെമാരെ ഉള്‍പ്പെടുത്തിയ കൊളാഷും ഗായിക പങ്കുവച്ചിട്ടുണ്ട്.






