
തന്റെ സിനിമ ജീവിതത്തിലെ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ബോളിവുഡ് നടന് അര്ജുന് കപൂര്‍. തന്റെ അരങ്ങേറ്റ ചിത്രമായ ‘ഇഷക്സാദെ’യുടെ വാര്‍ഷിക വേളയിലാണ് താരം വൈകാരിക കുറിപ്പുമായി എത്തിയത്.
സിനിമയിലെ ചില ശ്രദ്ധേയമായ രംഗങ്ങളുടെ രേഖാചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അര്‍ജുന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇഷക്സാദെയിലെ 'പര്മ' എന്ന കഥാപാത്രം തനിക്ക് ഒരു തുടക്കക്കാരന്റെ ഊര്‍ജ്ജമാണ് നല്‍കുന്നതെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'14 വര്‍ഷങ്ങള്‍ക്ക് ശേഷവും പര്മ എനിക്ക് എല്ലാത്തിന്റെയും തുടക്കമായി അനുഭവപ്പെടുന്നു. നടനെന്ന നിലയില്‍ സിനിമയിലും നിങ്ങളോടൊപ്പവുമുള്ള എന്റെ യാത്രയുടെ ആരംഭമായിരുന്നു അത്. ആ യാത്ര ഇന്നും തുടരുന്നു,' എന്നായിരുന്നു അര്‍ജുന്റെ വാക്കുകള്‍.
ഹബീബ് ഫൈസല്‍ സംവിധാനം ചെയ്ത 'ഇഷക്സാദെ' 2009-ല്‍ പുറത്തിറങ്ങിയ 'ദുജോണ്' എന്ന ബംഗാളി ചിത്രത്തിന്റെ പുനരാവിഷ്കാരമായിരുന്നു. പരിനീതി ചോപ്ര നായികയായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ ചര്‍ച്ചയായിരുന്നു. പ്രിയതാരത്തിന്റെ സിനിമാ യാത്രയുടെ ഈ നാഴികക്കല്ലിന് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് രംഗത്തെത്തുന്നത്.






