
റാമ്പ് വോക്കിലൂടെ കയ്യടികൾ വാരിക്കൂട്ടി പിന്നീട് ലോക സുന്ദരിപട്ടം നേടിയെടുത്ത താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് സിനിമകളിൽ ഒരു കാലത്ത് പ്രിയങ്ക താര റാണിയായിരുന്നു. ബോളിവുഡ് ക്വീനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ താരം ഹോളിവുഡിലും തന്റെ സ്ഥാനം നേടിയെടുത്തു. അതോടെ ഗ്ലോബൽ താരമായി പ്രിയങ്ക മാറി.
കരിയറിന്റെ പീക്ക് ടൈമിൽ അമേരിക്കൻ പോപ്പ് താരം നിക്ക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക, അധികം താമസിയാതെ മാൾട്ടി മേരി ചോപ്രയുടെ അമ്മയുമായി. പക്ഷേ ഒരിക്കലും താരം ലൈംലൈറ്റിൽ നിന്ന് വിട്ടു നിന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്വന്തം വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും ആഘോഷഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്ര ജൊനാസ് സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ വണ്‍ ഷോള്‍ഡര്‍ വൈറ്റ് ഗൗണില്‍ ഹോട്ട് എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
അമിത് അഗർവാൾ ഡിസൈൻ ചെയ്ത അതിശയകരമായ വെളുത്ത കോച്ചർ ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. 20 വർഷം പഴക്കമുള്ള ലഖ്നൗ ചികൻകാരി സാരി ഉപയോഗിച്ചാണ് ഈ സ്കൾപ്ച്ചറൽ ഗൗൺ തയ്യാറാക്കിയിരിക്കുന്നത്. രത്നങ്ങൾ പതിച്ച ഒരു ബ്വൽഗാരി നെക്ലേസും സ്റ്റഡുകളുമാണ് താരം ഇതിനൊപ്പം ധരിച്ചത്. തൈ ഹൈ സ്ലിറ്റുള്ള ഗൗണിൽ സെമി-സാരി ഡ്രേപ്പുമുണ്ട്, വലതു തോളിൽ നിന്ന് താഴേക്ക് ഒഴുകി കിടക്കുന്ന ഡ്രാമാറ്റിക് ട്രെയിൽ, ഡീറ്റൈൽ എംബ്രോയിഡറി, ക്ലാസിക് സിൽഹൗറ്റ് എന്നിവയാണ് ഔട്ട്ഫിറ്റിന്റെ പ്രധാന ആകർഷണം. ലൈറ്റ് മേക്കപ്പ്, വിടർത്തിയിട്ട തലമുടി എന്നിവ കൂടിയായപ്പോൾ താരം പാരമ്പര്യത്തിന്റെയും ആധുനിക ശൈലിയുടെയും മനോഹരമായ മിശ്രിതം കൂടി നൽകി.
‘‘കഴിഞ്ഞ രാത്രി നൽകിയ ബഹുമതിക്കും സമൂഹത്തിന്റെയും പങ്കാളിത്തത്തിന്റെയും വികാരത്തിനും ഗോൾഡ് ഹൗസ് കമ്പനിക്ക് നന്ദി. ഇതുവരെയുള്ള എന്റെ യാത്രയിൽ സംഭാവന നൽകിയ എല്ലാവരോടും ഞാൻ വളരെ നന്ദിയുള്ളവനാണ്... മുന്നിലേക്കും...മുകളിലേക്കും....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ലോസ് ഏഞ്ചൽസിൽ നടന്ന ഗോൾഡ് ഹൗസ് ഗാല 2026 ൽ പങ്കെടുത്തതിലൂടെ, താൻ ഒരു ആഗോള ഫാഷൻ ഐക്കൺ ആണെന്ന് പ്രിയങ്ക വീണ്ടും തെളിയിച്ചിരിക്കുകയാണ്. അനായാസമായും ഭംഗിയായും ആത്മവിശ്വാസത്തോടെയും താരം ചടങ്ങിൽ തിളങ്ങി.






