
ചെന്നൈ: ചെന്നൈ സൂപ്പര്‍കിംഗ്സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഐപിഎല്‍ 2026-ല്‍ ഒരു മത്സരം പോലും കളിക്കാത്ത എംഎസ് ധോണി അടുത്തമത്സരത്തില്‍ ടീമിനൊപ്പം ഉണ്ടായേക്കും. ഇതുവരെ ഒരു മത്സരത്തില്‍ പോലും എംഎസ് ധോണി കളിക്കാത്തത് ആരാധകരെ ആശങ്കയില്‍ ആഴ്ത്തിയിരുന്നു. എന്നാല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ (എല്‍എസ്ജി) നടക്കാനിരിക്കുന്ന മത്സരത്തില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഐപിഎല്‍ 2026-ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്കെ) മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്താന്‍ അവര്‍ക്ക് ശക്തമായ സാധ്യതയുണ്ട്. എന്നാല്‍, ധോണിയുടെ അഭാവം ടീമിന്റെ ആരാധകര്‍ക്ക് പൂര്‍ണ്ണമായ സന്തോഷം നല്‍കുന്നില്ല. ടീം ഈ സീസണില്‍ 11 മത്സരം കളിച്ചെങ്കിലൂം ഒരു മത്സരത്തില്‍ പോലും എംഎസ് ധോണി കളത്തിലിറങ്ങിയിട്ടില്ല. മെയ് 15-ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ക്രിക്ബസ് റിപ്പോര്‍ട്ട് അനുസരിച്ച്, അവസാന നിമിഷം മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ധോണി ലഖ്നൗവിലേക്ക് യാത്ര തിരിക്കും. മറ്റ് 60 ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പം ഇന്‍ഡിഗോ കൊമേഴ്സ്യല്‍ വിമാനത്തില്‍ ധോണിക്കും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥന് സ്ഥിരീകരിച്ചു. മുന്‍ ക്യാപ്റ്റന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
എംഎസ് ധോണിയുടെ പരിക്കില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ കളിക്കാനുള്ള ഫിറ്റ്നസ് ഇതുവരെ കൈവരിച്ചിട്ടില്ലെന്നും ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി പറഞ്ഞു. തനിക്ക് ആത്മവിശ്വാസം തോന്നുമ്പോള്‍ ധോണി തന്നെ തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സീസണില്‍ യാത്ര ചെയ്യാന്‍ മടികാണിച്ച ധോണി ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ രണ്ട് എവേ മത്സരങ്ങളില്‍ മാത്രമാണ് ടീമിനൊപ്പം പോയത്. ചെന്നൈയിലെ ഹോം മത്സരങ്ങളിലും അദ്ദേഹം ഭാഗമായിരുന്നില്ല. ഐപിഎല്‍ 2026 ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ധോണിയുടെ കാലിലെ പേശിക്ക് പരിക്കേറ്റിരുന്നു.
സിഎസ്കെ സ്ക്വാഡ്
സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (നായകന്), ആയുഷ് മ???ത്രേ, സര്‍ഫറാസ് ഖാന്, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ജാമി ഓവര്ട്ടണ്, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്, ഖലീല്‍ അഹമ്മദ്, മാത്യു ഷോര്‍ട്ട്, അകേല്‍ ഹൊസൈന്‍, കാര്‍ത്തിക് ശര്‍മ്മ, പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി, എംഎസ് ധോണി, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചഹാര്‍, സ്പെന്‍സര്‍ ജോണ്സണ്, മുകേഷ് ചൗധരി, ഉര്‍വില്‍ പട്ടേല്‍, അമന് ഖാന്, സക്കറി ഫൗള്‍ക്സ്, രാമകൃഷ്ണ ഘോഷ്.




