
ദോഹ: സ്വിമ്മിംഗ് പൂളിൽ കളിക്കുന്നതിനിടെ ഖത്തറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ അഹമ്മദ് അഫ്സൽ ബഡെ (9 വയസ്), ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശി (10 വയസ്) എന്നിവരാണ് മരിച്ചത്.
ഐഡിയൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു ഇരുവരും. ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശിയുടെ താമസസ്ഥലത്ത് സഹപാഠിയായ അഹമ്മദ് അഫ്സൽകഴിഞ്ഞശനിയാഴ്ച അവധിആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സ്വിമ്മിംഗ് പൂളിൽ കളിക്കുന്നതിനിടെ അപകടം സംഭവിച്ചത്.
അപകടശേഷം അബോധാവസ്ഥയിൽ ഹമദ്ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയവെയാണ് ചൊവ്വാഴ്ച ഇരുവരും മരണത്തിനുകീഴടങ്ങിയത് . അഫ്സൽ കാഹിറുദീൻ ബഡെ - റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ് അഫ്സൽ ബാദി. മുഹമ്മദ് ഖുറൈശിയുടെ മകനാണ് ആമിർ മുഹമ്മദ് ഷാഹിദ് ഖുറൈശി. സുമയ്യബാനുവാണ് മാതാവ്.
പ്രവാസി വെൽഫെയർ ടീമിന്റെ നേതൃത്വത്തിൽ ഔദ്യോഗിക നടപടിക്രമങ്ങളുടെ രേഖകൾ പൂർത്തിയാക്കി ഇന്നലെ(ബുധനാഴ്ച) രാത്രി അബൂഹമൂർ ഖബർസ്ഥാനിൽ ഇരുവരുടെയുംമൃതദേഹങ്ങൾ ഖബറടക്കി. വിദ്യാർത്ഥികളുടെ വേർപാടിൽ ഖത്തറിലെ പ്രവാസി സമൂഹവും ഐഡിയൽ ഇന്ത്യൻ സ്കൂൾ അധികൃതരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഷഫീക്ക് അറയ്ക്കൽ






