2026-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകൾക്കെതിരെ നടൻ സോനു സൂദ് രംഗത്ത്. റെഡ് കാർപെറ്റിൽ അന്താരാഷ്ട്ര മാധ്യമങ്ങളും ഫോട്ടോഗ്രാഫർമാരും ആലിയയെ അവഗണിച്ചു എന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചായിരുന്നു ഒരു വിഭാഗം ആളുകൾ നടിയെ പരിഹസിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ദയവും പോസിറ്റീവിറ്റിയും പുലർത്തണമെന്ന് ആവശ്യപ്പെട്ട് സോനു സൂദ് ആലിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്
എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആലിയ ഭട്ടിന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഒരു ആഗോള വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ബാഹ്യമായ അംഗീകാരങ്ങൾക്കും വിമർശനങ്ങൾക്കും അപ്പുറം വലിയൊരു നേട്ടമാണെന്ന് വ്യക്തമാക്കി. ക്യാമറകളുടെയോ തലക്കെട്ടുകളുടെയോ പൊതുജനങ്ങളുടെയോ അംഗീകാരം ആവശ്യമില്ലാത്ത വലിയൊരു അഭിമാന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മളിൽ ഒരാൾ ഒരു അന്താരാഷ്ട്ര വേദിയിലേക്ക് നടന്നു കയറുമ്പോൾ, അത് അഭിമാനിക്കേണ്ട നിമിഷമാണ്, അല്ലാതെ അതിൽ കുറ്റങ്ങൾ തിരയേണ്ട സമയമല്ല. എല്ലാ നേട്ടങ്ങൾക്കും ക്യാമറകളുടെയോ വാർത്തകളുടെയോ അപരിചിതരുടെയോ അംഗീകാരം വേണമെന്ന് നിർബന്ധമില്ല. അവിടെ ചെന്നു നിൽക്കാനും, സ്വന്തം കലയെ പ്രതിനിധീകരിക്കാനും, ആ യാത്രയെ കൃപയോടെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ധൈര്യം തന്നെ ഒരു വലിയ നേട്ടമാണ്.
വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ട്രോളുകൾക്ക് അടിമപ്പെട്ട ഈ ലോകത്ത്, മറ്റുള്ളവരെ വലിച്ചു താഴെയിടാൻ ശ്രമിക്കുന്നവർക്ക് സ്വന്തമായി സ്വപ്നങ്ങളുണ്ടാകില്ലെന്നും, അതിനാലാണ് അവർ മറ്റുള്ളവരെ തരംതാഴ്ത്താൻ സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.തുടർന്നും തിളങ്ങുക സുഹൃത്തേ, ശരിയായ ആളുകൾ നിന്റെ വെളിച്ചം കണ്ടിട്ടുണ്ട്, സോനു സൂദ് കൂട്ടിച്ചേര്ത്തു.

അതേസമയം, അന്താരാഷ്ട്ര പാപ്പരാസികൾ ആലിയയ്ക്ക് കാര്യമായ ശ്രദ്ധ നൽകിയില്ലെന്ന് അവകാശപ്പെട്ട് പരിഹസിച്ച ട്രോളന്മാർക്ക് ആലിയ ഭട്ട് തന്നെ വളരെ ബുദ്ധിപൂർവവും മാന്യവുമായ രീതിയിൽ മറുപടി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ആലിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇന്റർനാഷണൽ ഡിസൈനർ വസ്ത്രത്തിലുള്ള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആരാധകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള സ്നേഹവും അഭിനന്ദനവുമാണ് ഈ പോസ്റ്റിന് ലഭിച്ചത്. എന്നാൽ, ഇതിനിടയിൽ ഒരു ഉപയോക്താവ്, "കഷ്ടം തന്നെ, ആരും നിങ്ങളെ ശ്രദ്ധിച്ചില്ലല്ലോ," എന്ന് കമന്റ് ചെയ്തു. ഇത് അവഗണിക്കുന്നതിന് പകരം, "എന്തിനാണ് കഷ്ടപ്പെടുന്നത് പ്രിയേ? നീ എന്നെ ശ്രദ്ധിച്ചല്ലോ :" എന്നായിരുന്നു ആലിയ നൽകിയ മാസ് മറുപടി.
ഫ്രഞ്ച് റിവിയേരയിൽ നടക്കുന്ന 79-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ലോട്ടസ് ഗ്ലോബൽ അംബാസഡറായാണ് ആലിയ ഭട്ട് ഇത്തവണ പങ്കെടുത്തത്. ഇന്ത്യൻ പാരമ്പര്യവും പാശ്ചാത്യ ശൈലിയും ഒത്തുചേർന്ന താരത്തിന്റെ വസ്ത്രധാരണം ആഗോള ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരുന്നു.

Comments