
കുവൈത്ത് സിറ്റി:* മുതിർന്ന മുസ്‌ലിം ലീഗ് നേതാവും പാലക്കാട് ജില്ലയിലെ രാഷ്ട്രീയ-ആത്മീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സയ്യിദ് പി.എ തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലയിലെ പാർട്ടി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണെന്ന് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദീർഘകാലം അദ്ദേഹം നടത്തിയ സേവനങ്ങൾ ജനമനസ്സുകളിൽ എന്നും നിലനിൽക്കും. സൗമ്യമായ പെരുമാറ്റത്തിലൂടെയും പക്വമായ നേതൃത്വത്തിലൂടെയും രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആദരവ് നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനുണ്ടായ വിഷമത്തിൽ പങ്കുചേരുന്നതായും പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.




![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)

