
ഗുരുവായൂർ: ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിക്കൊണ്ട് ഇന്ദിര ഗാരന്റി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമെന്ന് നിയുക്ത എംഎൽഎ കെ. മുരളീധരൻ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം സോപാനത്ത് കദളിക്കുലയും നെയ്യും സമർപ്പിച്ചായിരുന്നു ദർശനം . കോഴിക്കോട് സ്വദേശിയായ പാർട്ടി പ്രവർത്തകൻ ഷാജിയുടെ വക വഴിപാടായി അവിൽ തുലാഭാരം നടത്തിയിരുന്നു.
തുടർന്ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും ദർശനം നടത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പാലിയത്ത് ശിവന്റെ വക വഴിപാടായി അഞ്ചും കൂട്ടിയ പറയും സമർപ്പിച്ചു. ലീഡർ കെ.കരുണാകരന്റെ മാസാദ്യദർശന രീതി ഏറെക്കാലമായി മകൻ കെ. മുരളീധരൻ പിന്തുടർന്നു വരുന്നുണ്ട്.






