
കുവൈത്ത്‌സിറ്റി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത് ആവേശത്തോടെ ഏറ്റെടുത്ത് ഇന്‍കാസ് കുവൈത്ത്. പ്രഖ്യാപനം വന്നതിന് പിന്നാലെ കുവൈത്തിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ ഒത്തുചേരുകയും ത്രിവര്‍ണ്ണ പതാകയുടെ മാതൃകയിലുള്ള കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. 102 സീറ്റുകള്‍ നേടി യു.ഡി.എഫ് കൈവരിച്ച ഈ വന്‍ മുന്നേറ്റം
വി.ഡി. സതീശന്‍ എന്ന ജനകീയ നേതാവിന്റെ അചഞ്ചലമായ നേതൃപാടവത്തിനുള്ള അംഗീകാരമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് 63 സീറ്റുകള്‍ നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്കും കഠിനാധ്വാനത്തിനും സാധിച്ചു എന്നത് ഈ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.ജനകീയനായ നേതാവും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുമായ വി.ഡി. സതീശന്റെ നേതൃത്വം കേരളത്തെ പുതിയ വികസന പാതയിലേക്ക് നയിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനൂപ് സോമന്‍ സ്വാഗതം ആശംസിച്ചു.
തോമസ് പള്ളിക്കല്‍, മധു മാഹി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യന്‍ തോമസ് പൈനുംമൂട്ടില്‍, സുനില്‍ജിത്ത് മണ്ണാര്‍ക്കാട്, അലക്‌സ് മാനന്തവാടി, അനില്‍ വള്ളികുന്നം, സണ്ണി പത്തിച്ചിറ, ജെയിംസ് വി കൊട്ടാരം, ഷിജു ഓതറ,
തമ്പി ലൂക്കോസ്, ബിജി പള്ളിക്കല്‍,രതീഷ് കുമ്പളത്ത്, ഒസാമ വാഹിദ്,
സുമിത്ത് പത്തനംതിട്ട, റിജു, ഷമീര്‍ വള്ളികുന്നം, ജോണ്‍ തോമസ് കൊല്ലകടവ്,
പ്രകാശ് ചിറ്റേഴത്ത്, ശശി വലിയകുളങ്ങര, സുരേഷ് കുമാര്‍ കെ.എസ്, ഷൈജു എബ്രഹാം കോട്ടയം, സോഷി സോമന്‍, ജയിംസ് രാമപുരം,
ജിജി പത്തനംതിട്ട, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ അലക്‌സ് മാത്യു പുത്തൂര്‍ നന്ദി രേഖപ്പെടുത്തി.




![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)

