സുരക്ഷാ ഉപകരണങ്ങളോ മുന്‍കരുതലുകളോ ഇല്ലാതെ വീടിനുള്ളില്‍ കയറിയ പാമ്പിനെ വെറുംകൈയോടെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു. സച്ചിന്‍ എന്ന യുവാവാണ് ഇടുങ്ങിയ തെരുവിലെ ഒരു വീട്ടിനുള്ളില്‍ കയറിയ പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചത്. ഏറെ നീളമുള്ള പാമ്പ് പുറത്തെത്തിയതോടെ യുവാവിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും, ഇതിനിടയില്‍ ഇയാളുടെ കാലില്‍ കടിക്കുകയുമായിരുന്നു. കടിയേറ്റതോടെ പാമ്പിനെ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയും തുടര്‍ന്ന് പാമ്പ് അവിടെനിന്ന് മറയുകയും ചെയ്തു.
വിഷമില്ലാത്ത ചേരപ്പാമ്പാണ് യുവാവിനെ കടിച്ചത് എന്നതിനാല്‍ വലിയ അപകടമൊന്നും സംഭവിച്ചില്ല. സാധാരണയായി എലികളെ ഭക്ഷണമാക്കുന്ന ചേരകള്‍ വീടുകള്‍ക്കുള്ളില്‍ കയറുന്നത് പതിവാണെന്നും ഇവയുടെ കടി ജീവന് ഭീഷണിയല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെറുംകൈയോടെയുള്ള ഈ പാമ്പുപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ഒമ്പത് ലക്ഷത്തിനടുത്ത് ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ കണ്ടത്. എന്നാല്‍, യുവാവിന് അത് ചേരയാണെന്ന് കൃത്യമായി അറിയാമായിരുന്നതു കൊണ്ടാണ് ഇത്തരത്തില്‍ പിടിക്കാന്‍ തുനിഞ്ഞതെന്നാണ് ഒരു വിഭാഗം ആളുകള്‍ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.
അതേസമയം, ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള സുരക്ഷാ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പാമ്പുകളെ പിടികൂടാന്‍ ശ്രമിക്കുന്നത് കടുത്ത അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ പാമ്പുപിടുത്തത്തില്‍ വിദഗ്ദ്ധരാണെന്ന് കാണിക്കാന്‍ വേണ്ടി മാത്രം പലരും ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പങ്കുവെക്കാറുണ്ടെന്നും, കൃത്യമായ പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാവൂ എന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Comments