ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ വർദ്ധനയാണിത്. പെട്രോളിന് ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
മെയ് 15 ന് എണ്ണ കമ്പനികൾ ഇന്ധനവില ലിറ്ററിന് മൂന്ന് രൂപ വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ആഗോള തലത്തിൽ ഇന്ധനവില കുതിച്ചുകയറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പുതിയ വർധനവോടെ ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയായും ഡീസൽ വില 90.67 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോളിനു 109.73 രൂപയും ഡീസലിനു 98.63 രൂപയുമാണ് പുതിയ നിരക്ക്.

Comments