
ദോഹ: കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെയും സന്തോഷം പങ്കുവെച്ച് ഖത്തറിലെ കൊല്ലം ജില്ലാ യു.ഡി.എഫ് പ്രവർത്തകർ. ചടങ്ങിനോട് അനുബന്ധിച്ച് ദോഹയിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ച് മധുരം പങ്കിടുകയും ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തു.യു.ഡി.എഫ് കൊല്ലം ജില്ലാ നേതാക്കളായ ഹാഷിം അപ്സര, നിഷാദ് നിസാർ കൊട്ടാരക്കര, നിഷാന്ത്, അനീസ്, കൃഷ്ണേഷ്, ഷിബു, റാഫി, മുഹമ്മദ് ഷാ, അനിൽ കുണ്ടറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ പങ്കാളികളായ പ്രവാസി സമൂഹത്തോടും വോട്ടർമാരോടും ചടങ്ങിൽ പങ്കെടുത്തവർ നന്ദി രേഖപ്പെടുത്തി.
ഷഫീക്ക് അറയ്ക്കൽ



![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)


