
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്ന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്ട്ട്. എല്.ഡി.എഫ് സര്ക്കാര് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തത് 1,75,000 ക്രിമിനല് കേസുകളാണ്. സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കിയ പദ്ധതികള് പാളിയെന്നും ആഭ്യന്തര വകുപ്പിന് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു. എട്ടു മാസത്തിനിടെ 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 1,100 പീഡനക്കേസുകള്, ഇതില് അറുനൂറ്റി മുപ്പത് കേസുകളിലും ഇരയായത് പ്രായപൂര്ത്തിയാകാത്ത കുട്ടികള്. സ്ത്രീകള്ക്കെതിരെയുള്ള മറ്റ് അതിക്രമങ്ങളുടെ കണക്കുകള് 3,200 ല് ഏറെവരും.
യു.ഡി.എഫ് സര്ക്കാരിന്റെ ആദ്യ എട്ടു മാസത്തില് ഉള്ളതിനെക്കാള് 61,000 ക്രിമിനല് കേസുകളാണ് കൂടുതല് രജിസ്റ്റര് ചെയ്യപ്പെട്ടിരിക്കുന്നത് സ്ത്രീപീഡനക്കേസുകളില് മാത്രം 330 എണ്ണത്തിന്റെ വര്ധനയാണ് വന്നിരിക്കുന്നത്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിെന്റ നിര്ദേശപ്രകാരമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്ട്ട്.







Comments