
ദുബായ്: തന്റെ റോള്‍സ് റോയ്സ് കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 60 കോടി രൂപയോളം ചിലവിട്ട ഇന്ത്യന്‍ ബിസിനസുകാരന് ബല്‍വീന്ദര്‍ സഹ്നി ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാനായി എട്ടു കോടി പത്തുലക്ഷത്തോളം രൂപ ചെലവാക്കി വീണ്ടും ഞെട്ടിച്ചു. 058-8888888 എന്ന നമ്പറാണ് ഇത്രയും തുക നല്കി സഹ്നി സ്വന്തമാക്കിയത്. നമ്പര്‍ സ്വന്തമാക്കി രണ്ടു മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം കോളുകളാണ് ഇതിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇത്രയും പണം ചെലവിടുന്നത് ദുബായ് സര്‍ക്കാര്‍ ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാണ് എന്നാണ് ബല്‍വീന്ദര്‍ സഹ്നിയുടെ വാദം. ഇതിലൂടെ തനിക്കും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.
ഈ നമ്പര്‍ വാങ്ങണം എന്ന് ആഗ്രഹിച്ചാണ് ഞാന്‍ പോയത്. മറ്റൊരു നമ്പറും എനിക്കാവശ്യമില്ല. ആഗ്രഹങ്ങള്‍ക്ക് ഒരു പരിധിയും താന്‍ വെക്കാറില്ലെന്നും സഹ്നി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സഹ്നി സ്വന്തമാക്കിയ ഡി5 നമ്ബര്‍ പ്ലേറ്റ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു.






