
രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ ഹാച്ച്ബാക്ക് ബലേനോ ആര് എസ് അടുത്തമാസം ആദ്യം നിരത്തില്‍ എത്തും. കോംപാക്ട് ക്രോസ് ഓവര്‍ ഇഗ്നീസിന്റെ വരവിന് ശേഷം മാരുതി ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് ബലേനോ ആര്‍എസ്.
മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെക്സ വഴി വില്‍ക്കുന്ന നാലാമത്തെ വാഹനം കൂടിയാണ് ബലേനോ. പുതിയ ബലേനേയിലൂടെ 1.0 ലിറ്റര്‍ എന്‍ജിനില്‍ പുതിയ പരീക്ഷണത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് മാരുതി. മാരുതിയുടെ കരുത്തുകൂടിയ ഹാച്ചബാക്കായിരിക്കും ബലേനോ ആര്‍എസ്.
മാര്‍ച്ച് മൂന്നിന് ഔദ്യോഗികമായി പുറത്തിറങ്ങുന്ന ബലേനോയുടെ ബുക്കിംഗ് ഫെബ്രുവരി 27 മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 110 ബിഎച്ച്പി കരുത്തില്‍ 175 എന്‍എം ടോര്‍ക്കും വാഹനം പ്രധാനം ചെയ്യും. ഇന്ത്യയില്‍ എത്തുന്ന മോാഡല് അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് പരമാവധി 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും 1700-4500 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.
പ്രീമിയം ഹാച്ചബാക്ക് ബലേനോയുടെ രൂപം തന്നെയായിരിക്കും ആര്‍എസിനും. സ്റ്റെലിഷ് ലുക്കു ലഭിക്കുന്നതിനായി ബംബറില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കറുത്ത അലോയ് വീലും നല്‍കിയിട്ടുണ്ട്. ഇവയൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പൂജ്യത്തില്‍ നിന്നും 100 കിലോമീ കൈവരിക്കാന്‍ വെറും 12 സെക്കന്‍ഡുകള്‍ മാത്രം മതി. ഏകദേശം 8.5-9 ലക്ഷത്തിനുള്ളിലായിരിക്കും വാഹനത്തിന്റെ വില.