
ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) വാങ്ങാനെത്തിയ രക്ഷിതാവിനോട് പ്രിന്‍സിപ്പാള്‍ 200 രൂപ അധികമായി ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. 'രമാനന്ദ്' എന്ന എക്‌സ് ഹാന്‍ഡിലിലൂടെയാണ് സ്‌കൂളില്‍ നിന്നുമുണ്ടായ ഈ ദുരനുഭവം ചിത്രങ്ങള്‍ സഹിതം പങ്കുവെക്കപ്പെട്ടത്. മകന്റെ സ്‌കൂളിലെ മുഴുവന്‍ കുടിശ്ശികയും തീര്‍ത്തതിന് ശേഷമാണ് ഇദ്ദേഹം ടിസി വാങ്ങാന്‍ എത്തിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കൈമാറണമെങ്കില്‍ 200 രൂപ കൂടി അടയ്ക്കണമെന്ന് പ്രിന്‍സിപ്പാള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
മുഴുവന്‍ ഫീസും അടച്ചുതീര്‍ത്ത സാഹചര്യത്തില്‍ എന്തിനാണ് ടിസിക്ക് അധിക തുക ഈടാക്കുന്നത് എന്ന് പിതാവ് ചോദ്യം ചെയ്തതോടെ പ്രിന്‍സിപ്പാള്‍ പണം തിരികെ നല്‍കിയെങ്കിലും, അപ്പോഴേക്കും ഇതിന്റെ തെളിവുകള്‍ രക്ഷിതാവ് മൊബൈലില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. 'ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് 200 രൂപയോ? ചില സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥലത്തിന് പകരം ബിസിനസ്സ് കേന്ദ്രങ്ങളായി മാറുകയാണോ?' എന്ന ചോദ്യത്തോടെയാണ് പിതാവ് ഈ വിഷയം ഓണ്‍ലൈനില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
ഈ സംഭവത്തിന് പിന്നാലെ സ്വകാര്യ സ്‌കൂളുകളുടെ അമിത പണപ്പിരിവിനും ചൂഷണത്തിനുമെതിരെ നിരവധി പേരാണ് പരാതികളുമായി രംഗത്തെത്തുന്നത്. വിദ്യാഭ്യാസം ഒരു സേവനമായി കണ്ടിരുന്ന കാലം കഴിഞ്ഞെന്നും ഇന്ന് ഇന്ത്യയില്‍ മറ്റേതൊരു മേഖലയെയും പോലെ ഇതും വെറും കച്ചവടമായി മാറിയെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നു. പണമുണ്ടാക്കാനുള്ള സ്ഥാപനങ്ങളായി സ്‌കൂളുകള്‍ അധഃപതിക്കുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
200₹ for a transfer certificate?
A father visited a private school in Delhi to collect his son’s TC , but the principal allegedly demanded ₹200 first, only then you’ll get the certificate .
After paying the father’s question when all fees are already cleared, why charged… pic.twitter.com/Rcasa0P7wJ— Ramanand (@Ramanand06X) May 15, 2026






