
കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനായി എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ മാസം 20 നാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം റിലീസായത്.
തമിഴ് വെബ്സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജന് എത്തിയത്. കൂടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്റെ കഥപറയുന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേക്ഷണം ആരംഭിച്ചു. ചിത്രത്തിന്റെ വ്യാജന് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ നിരീക്ഷണത്തിലാണെന്നും സൈബര്‍ ഡോം അറിയിച്ചു.






