
തിരുവനന്തപുരം: എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മറ്റുള്ളവര്‍ ആഡംബര കാറിലും പോലീസ് അകമ്പടിയിലുമൊക്കെ എത്തിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നിയമസഭയിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞതയ്ക്ക് എത്തിയത് സൈക്കിള്‍ ചവിട്ടി. രാവിലെ 8.30 യോടെ സൈക്കിളില്‍ ചാണ്ടിഉമ്മന്‍ നിയമസഭയില്‍ എത്തി.
ഒരുകൂട്ടം യുവാക്കള്‍ക്കൊപ്പമായിരുന്നു ജനപ്രിയ എംഎല്‍എ നിയമസഭയില്‍ എത്തിയത്. വെള്ളഷര്‍ട്ടും മുണ്ടും ധരിക്കുന്നതിന് പകരം കറുത്ത പാന്റും ഷൂസും വെള്ളയുടുപ്പും ഇട്ടായിരുന്നു ചാണ്ടി ഉമ്മന്‍ നിയമസഭയുടെ മുന്നിലേക്ക് എത്തിയത്. നിയമസഭയ്ക്ക് മുന്നില്‍ വെച്ച് അനേകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആനയിച്ചു. നേരത്തേ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ചാണ്ടി ഉമ്മന്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു എത്തിയത്.
തന്റേത് പ്രതിഷേധമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് തന്നെ തീരുമാനിച്ച കാര്യമാണെന്നും പറഞ്ഞു. കഴിഞ്ഞദിവസം പുതുപ്പള്ളിയില്‍ പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞയ്ക്കായി എത്തിയത്്. നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതേടി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിലെ തന്റെ ജനങ്ങള്‍ക്ക് അരികിലേക്ക് എത്തിയതും സൈക്കിള്‍ ചവിട്ടിയായിരുന്നു. കൊട്ടിക്കലാശം വേണ്ടെന്നും ബോര്‍ഡും ഹോര്‍ഡിംഗുകളും വേണ്ടെന്നും ആ പണം പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നും നേരത്തേ ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.






