മലയാള സിനിമയുടെ നായകസങ്കല്പ്പങ്ങളെയും അഭിനയരീതികളെയും തിരുത്തിയെഴുതിയ അഭിനയ ചക്രവർത്തിയായ മോഹൻലാലിന് ഇന്ന് 66-ാം പിറന്നാളാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാളി ഹൃദയങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയതാരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും സിനിമാലോകവും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
അക്കൂട്ടത്തില്‍ ഇപ്പോഴിതാ ഏറ്റവും സ്പെഷ്യല്‍ ആശംസയാകുന്നത് മോഹന്‍ലാലിന്റെ മകളും ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയും ചെയ്യുന്ന വിസ്മയ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. തനിക്കറിയാവുന്നതില്‍ വച്ച് ഏറ്റവും ടാലന്റുള്ള കഠിനാധ്വാനിയായ വ്യക്തിയാണ് മോഹന്‍ലാല്‍ എന്നാണ് വിസ്മയ കുറിച്ചത്.
‘‘ജന്മദിനാശംസകൾ അച്ഛാ... എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും ടാലന്റുള്ള, കഠിനാധ്വാനിയായ മനുഷ്യനാണ് താങ്കള്‍... ഒപ്പം മികച്ച കലാകാരനും പാചകക്കാരനും... അതിലൊക്കെ പ്രധാനം ഏറ്റവും ബ്യൂട്ടിഫുള്‍ സോളാണ് താങ്കള്‍... ലവ് യൂ...’’ എന്നാണ് വിസ്മയ മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും ത്രോബാക്ക് ചിത്രവും മോഹന്‍ലാല്‍ പാചകം ചെയ്യുന്ന ചിത്രവും വിസ്മയ പങ്കുവച്ചിരിക്കുന്നത്. വിസ്മയയുടെ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുകളും സ്നേഹവും കുറിച്ചിരിക്കുന്നത്. ലാലേട്ടന്റെ ജന്മദിനാശംസയ്ക്കൊപ്പം വിസ്മയയുടെ ബിഗ് സ്ക്രീന്‍ എന്‍ട്രിയുടെ ആശംസകളും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

ഇത്തവണത്തെ ലാലേട്ടന്റെ പിറന്നാളിന് ഇരട്ടി മധുരമാണുള്ളത്. ആരാധകർ ഏറെ കാത്തിരുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഫ്രാഞ്ചൈസി ‘ദൃശ്യം 3’ ഇന്നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ലാലേട്ടന്റെ ജന്മദിനവും ‘ദൃശ്യം 3’ റിലീസും ഒരുമിച്ച് വന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് തിയറ്ററിലെത്തിയ ആരാധകർ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ എറണാകുളത്തെ കവിതാ തിയറ്ററില്‍ ‘ദൃശ്യം 3’ ടീമിനൊപ്പം മോഹന്‍ലാലും എത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ചോദിച്ചപ്പോള്‍, ‘പ്രതീക്ഷയല്ലേ ജീവിതം, പ്രതീക്ഷയാണല്ലോ ജീവിതം...’ എന്നാണ് തന്റെ തനത് ശൈലിയില്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്. സിനിമയ്ക്ക് ശേഷം തിയറ്ററിന് പുറത്തുവെച്ച് ആരാധകരുടെ നേതൃത്വത്തില്‍ വമ്പൻ കേക്ക് മുറിക്കല്‍ ചടങ്ങും പ്ലാൻ ചെയ്തിട്ടുണ്ട്.

Comments