
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പതിമൂന്നാം നമ്പർ കാർ ചോദിച്ച് വാങ്ങി . ഒൻപതാം നമ്പറായിരുന്നു മന്ത്രിക്ക് ആദ്യം അനുവദിച്ചത്.
അതേസമയം ഒൻപതാം നമ്പർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു വാങ്ങി. ഇതോടെ പതിമൂന്നാം നമ്പറിന് വേണ്ടി മന്ത്രി കെ എം ഷാജി ടൂറിസം വകൂപ്പിനും പൊതുഭരണ വകുപ്പിന് അപേക്ഷ നൽകി.
അന്ധവിശ്വാസത്തിന്റെ പേരിൽ ഈ നമ്പർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. നമ്പർ ഇന്നു തന്നെ മന്ത്രിയുടെ കാറിൽ ഘടിപ്പിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ പി പ്രസാദാണ് 13ആം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.






