വെള്ളിയാഭരണ കടയുടെ ചുമര് കുത്തിത്തുരന്ന് മോഷണം. വണ്ടൂരിലെ പാണ്ടിക്കാട് റോഡിലെ തരംഗിണി സില്‍വര്‍ ലാനിലാണ് മോഷണം നടന്നത്. റാക്കുകളില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്ന മൂന്നു കിലോ തൂക്കമുള്ള വിവിധ ആഭരണങ്ങള്‍ മോഷണം പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.
പിറകു വശത്തെ ചുമര് തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മോഷണത്തിനു ശേഷം ഇയാൾ തറയില്‍ മുളകുപൊടി വിതറി. എന്നാല്‍ കടയുടെ സിസിടിവിയി ല്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
മുഖവും ശരീരവുമെല്ലാം മറച്ചെത്തിയ ഇയാള്‍ ഒറ്റക്കാണോ മോഷണം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയാണ് മോഷണം നടന്നത്. വണ്ടൂര്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Comments