വടക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കടല്‍ക്കാക്കയില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായൊരു 'അഭിഷേകം' നേരിടേണ്ടി വന്നു. ന്യൂകാസില്‍ എന്ന തീരദേശ നഗരത്തിലെ കമ്മ്യൂണിറ്റി സിനിമയ്ക്ക് പുറത്ത് തടിച്ചുകൂടിയ ജനങ്ങളെ 77-കാരനായ രാജാവ് അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് മുകളിലൂടെ പറന്ന കടല്‍ക്കാക്ക അദ്ദേഹത്തിന്റെ കോട്ടിന് പുറകിലേക്ക് കാഷ്ഠിച്ചത്. രാജാവിന്റെ കോട്ടിന് പുറകില്‍ കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നതും, അത് വകവെക്കാതെ അദ്ദേഹം സാധാരണക്കാര്‍ക്കിടയിലൂടെ നടന്നു നീങ്ങുന്നതുമായ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വസ്ത്രത്തില്‍ വെള്ളയും തവിട്ടും കലര്‍ന്ന കറ വ്യക്തമായി കാണാമായിരുന്നിട്ടും, ചാള്‍സ് രാജാവ് ഒട്ടും പരിഭ്രമിക്കുകയോ കോട്ട് മാറ്റാന്‍ ശ്രമിക്കുകയോ ചെയ്തില്ല. പകരം, ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം കൂടിനിന്ന ജനങ്ങള്‍ക്ക് ഹസ്തദാനം നല്‍കുന്നത് തുടര്‍ന്നു. ഈ അപ്രതീക്ഷിത സംഭവത്തെ വളരെ നര്‍മ്മത്തോടെയാണ് രാജാവ് നേരിട്ടത്. കാഷ്ഠം തന്റെ തലയില്‍ വീഴാതിരുന്നതാണ് ഭാഗ്യമെന്നും 'എന്തായാലും അത് എന്റെ തലയില്‍ വീണില്ലല്ലോ!' എന്നും അദ്ദേഹം ചുറ്റുമുള്ളവരോട് തമാശയായി പറഞ്ഞു. രാജാവിന്റെ ഈ പ്രതികരണം അവിടെയുണ്ടായിരുന്നവരില്‍ വലിയ ചിരി പടര്‍ത്തി.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ രാജാവിന്റെ പക്വതയാര്‍ന്ന പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി. ഒരാള്‍ തന്റെ വസ്ത്രത്തില്‍ കാഷ്ഠം പറ്റിയിരിക്കുന്നത് കണ്ടിട്ടും അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്ന ജീവനക്കാര്‍ അത് തുടച്ചുമാറ്റാഞ്ഞത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെട്ടപ്പോള്‍, ചിലര്‍ പക്ഷികള്‍ ശരീരത്തില്‍ കാഷ്ഠിക്കുന്നത് ഭാഗ്യത്തിന്റെ ലക്ഷണമാണെന്ന് ചൂണ്ടിക്കാട്ടി. രാജ്ഞിയായ കാമിലയ്ക്കൊപ്പം വടക്കന്‍ അയര്‍ലന്‍ഡില്‍ നടത്തുന്ന മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചാള്‍സ് രാജാവ് ന്യൂകാസിലില്‍ എത്തിയത്. സന്ദര്‍ശന വേളയില്‍ വിവിധ പൊതുപരിപാടികളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ഇരുവരും പങ്കെടുക്കുന്നുണ്ട്.

Comments