
ചന്ദ്രനിലേക്കുള്ള കൂടുതൽ ഇന്ധനക്ഷമമായ ഒരു പുതിയ പാത അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകൾ.ഭാവിയിലെ ചന്ദ്രദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
സാവോ പോളോ സർവകലാശാലയിലെയും കോയിംബ്ര സർവകലാശാലയിലെയും ഗവേഷകർ ചേർന്ന് നടത്തിയ ഈ പഠനം 2026 ഏപ്രിലിൽ ആസ്ട്രോഡൈനാമിക്സ് ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി ഓഫ് ഫങ്ഷണൽ കണക്ഷൻസ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവർ ഈ പഠനം നടത്തിയത്. സങ്കീർണ്ണമായ ഭ്രമണപഥ കണക്കുകൂട്ടലുകൾ വളരെ കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷിയിൽ നിർവഹിക്കാൻ ഈ സാങ്കേതികവിദ്യ സഹായിച്ചു.
ഭൂമിയിലും ചന്ദ്രനിലുമുള്ള ഗുരുത്വാകർഷണ ശക്തികളെ അടിസ്ഥാനമാക്കി ഗവേഷകർ ഏകദേശം 30 ദശലക്ഷം വ്യത്യസ്ത ഭൂമി-ചന്ദ്ര പാതകളെ പരിശോധിച്ചു. അവയിൽ 280,000 എണ്ണം പാതകളുടെ വിശദാംശങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.






