
തന്റെ വളർത്തുനായ റാഫയുടെ ജന്മദിനം ആഘോഷമാക്കി ബോളിവുഡ് നടൻ അർജുൻ കപൂർ. ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
റാഫയ്ക്കായി തയ്യാറാക്കിയ കേക്കിന്റെ ചിത്രങ്ങളും, അത് തന്റെ വളർത്തുനായയ്ക്ക് നൽകുന്നതിന്റെ മനോഹരമായ ചിത്രവുമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. റാഫ ജീവിതത്തിലേക്ക് വന്നതിനു ശേഷമുള്ള മാറ്റത്തെക്കുറിച്ചും അർജുൻ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
"ഈ കൊച്ചുമിടുക്കൻ എന്റെ വീടും ഹൃദയവും മുഴുവനായി കീഴടക്കുമെന്ന് ആര് കരുതി.. അവൻ എന്റെ വീടിനെ ഒരു യഥാർത്ഥ ഭവനമാക്കി മാറ്റി. ജന്മദിനാശംസകൾ റാഫ!" - അർജുന്റെ വാക്കുകൾ.
സിനിമാ തിരക്കുകൾക്കിടയിലും തന്റെ വളർത്തുനായയോട് താരം കാണിക്കുന്ന ഈ സ്നേഹത്തെ പ്രശംസിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തിയത്.






