ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലെ മെട്രോ സംവിധാനങ്ങള്‍ ലോകോത്തര നിലവാരമുള്ളതാണെന്ന് പല വിദേശികളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈ മെട്രോയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരി. സാമൂഹികമാധ്യമമായ എക്സിലൂടെ ജാപ്പനീസ് ഭാഷയിലായിരുന്നു അദ്ദേഹം ചെന്നൈ മെട്രോയിലെ യാത്രാനുഭവം പങ്കുവെച്ചത്. പ്ലാറ്റ്ഫോമില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ദീര്‍ഘദൂര ബസ് ടെര്‍മിനലിലേക്ക് പോകാനായി ചെന്നൈ മെട്രോയെ ആശ്രയിച്ച സഞ്ചാരി അവിടുത്തെ അത്യാധുനിക സൗകര്യങ്ങളില്‍ ഏറെ സന്തുഷ്ടനായിരുന്നു. സുരക്ഷയ്ക്കായുള്ള പ്ലാറ്റ്ഫോം സ്ക്രീന്‍ ഡോറുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ സംവിധാനവും അദ്ദേഹത്തെ ആകര്‍ഷിച്ചു. ചെന്നൈ മെട്രോയിലെ സൗകര്യങ്ങളെല്ലാം അമേരിക്കയിലെ പ്രശസ്തമായ ന്യൂയോര്‍ക്ക് സബ്വേയിലുള്ളതിനേക്കാള് വളരെ മികച്ചതാണെന്നാണ് അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്.
കുറഞ്ഞ സമയം കൊണ്ട് വൈറലായ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് ചെന്നൈ മെട്രോയെ അനുകൂലിച്ച് കമന്റുകളുമായി രംഗത്തെത്തിയത്. ചെന്നൈ മെട്രോ റെയില്‍ (CMRL) ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ മെട്രോ ശൃംഖലയാണെന്ന് പലരും കുറിച്ചു. ചെന്നൈ മെട്രോയുടെ നിര്‍മ്മാണത്തിനായി പണം വായ്പ നല്‍കിയത് ജപ്പാനാണെന്നും, സാങ്കേതിക സഹായവും ട്രെയിനുകളും ഫ്രാന്‍സിലെ അല്‍സ്റ്റോമില്‍ നിന്നാണെന്നും ഒരു ഉപയോക്താവ് കമന്റില്‍ ഓര്‍മ്മിപ്പിച്ചു.
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ചെന്നൈ മെട്രോയില്‍ അടുത്തകാലത്തായി രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രം 90.18 ലക്ഷം പേരാണ് ചെന്നൈ മെട്രോയില്‍ യാത്ര ചെയ്തത്. മുന്‍പ് 2025 ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നിരുന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വലിയ മുന്നേറ്റം നടത്തുന്ന ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അതിവേഗം പുരോഗമിക്കുകയാണ്.

Comments