ബഹിരാകാശത്തു നിന്നുള്ള വിസ്മയകരമായ ദൃശ്യങ്ങള്‍ എപ്പോഴും പുറത്തുവിടാറുള്ള നാസ, ഭൂമിയുടെ അതിമനോഹരമായ ഒരു ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുകയാണ്. നക്ഷത്രങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തില്‍, ഭൂമിയെ ചുറ്റി ഓറഞ്ച് നിറത്തിലുള്ള ഒരു പ്രകാശവലയം നില്‍ക്കുന്നതാണ് ഈ ചിത്രം. അന്തരീക്ഷത്തിലെ കൗതുകകരമായ 'എയര്‍ഗ്ലോ' പ്രതിഭാസമാണ് ഈ ചിത്രത്തിലുള്ളതെന്ന് നാസ വ്യക്തമാക്കുന്നു.
സൂര്യാസ്തമയമോ ക്യാമറയുടെ തകരാറോ അല്ല ഈ വെളിച്ചത്തിന് പിന്നിലെന്ന് നാസ വിശദീകരിക്കുന്നു. പകല്‍ സമയത്ത് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍, സോഡിയം തന്മാത്രകളില് ഊര്‍ജ്ജം നിക്ഷേപിക്കുന്നു. രാത്രിയാകുന്നതോടെ ഈ തന്മാത്രകള് തങ്ങളിലുള്ള ഊര്‍ജ്ജം പ്രകാശമായി പുറത്തുവിടുന്നതാണ് ഈ പ്രതിഭാസം. ഇതില്‍ സോഡിയം തന്മാത്രകളാണ് ഓറഞ്ച് തിളക്കം നല്‍കുന്നത്.
ബഹിരാകാശത്ത് ഇത് നിരന്തരമായ പ്രതിഭാസമാണെങ്കിലും കടുത്ത ഇരുളിന്റെ സഹായമില്ലാതെ ഇത് കാണാന്‍ കഴിയില്ല. ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ മാത്രം കാണാറുള്ള 'അറോറ'കളില്‍ നിന്നും വ്യത്യസ്തമായി, എയര്‍ഗ്ലോ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും എല്ലാ രാത്രിയിലും സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ്.
അന്തരീക്ഷത്തിലുള്ള വിവിധ വാതകങ്ങളും അവ സ്ഥിതി ചെയ്യുന്ന ഉയരവുമാണ് എയര്ഗ്ലോയുടെ നിറം നിശ്ചയിക്കുന്നത്. ഓക്സിജന്റെ സാന്നിധ്യം പച്ച, ചുവപ്പ് നിറങ്ങള്‍ നല്കുമ്പോള്, സോഡിയം, ഹൈഡ്രോക്സില്‍ എന്നിവയാണ് ഓറഞ്ച്, മഞ്ഞ നിറങ്ങള്‍ ഉണ്ടാക്കുന്നത്. നാസ പകര്‍ത്തിയ ഈ അപൂര്‍വ്വ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Comments