ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായകവും നാടകീയവുമായ നീക്കങ്ങള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയ്ക്ക് ശേഷം രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് മുന്‍പായി അദ്ദേഹം മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം വ്യക്തമാക്കിയേക്കും. എന്നാല്‍, സിദ്ധരാമയ്യ ഇപ്പോള്‍ പദവി ഒഴിയരുതെന്ന നിലപാടിലാണ് മന്ത്രിമാരിലെ ഒരു വിഭാഗം.
തീരുമാനങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കൂടിക്കാഴ്ച നടത്തി ആശയവിനിമയം നടത്തും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനായി മന്ത്രിമാരെയും പ്രമുഖ നേതാക്കളെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവിടെവെച്ച് നടക്കുന്ന ചര്‍ച്ചകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ ഒഴിയുന്നത്. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ ചുമതല ഏല്‍പ്പിക്കാനുള്ള ഹൈക്കമാന്റ് തീരുമാനം ഉള്‍പ്പാര്‍ട്ടി പോരിന് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പേര് നിര്‍ദ്ദേശിക്കാനാണ് ഒരു വിഭാഗം എംഎല്‍എമാരുടെ നീക്കം. ഭിന്നസ്വരങ്ങള്‍ ഉയരുന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
കര്‍ണാടകയില്‍ ഇത്തവണ ഒരു ദളിത് നേതാവിന് മുഖ്യമന്ത്രിപദം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഈയൊരു സാഹചര്യത്തില്‍ ഡി.കെ. ശിവകുമാറിന് പുറമെ മറ്റൊരു പേര് കൂടി ഉയര്‍ന്നുവരുന്നത്. വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണം പിടിച്ചതെങ്കിലും, രണ്ടാം വര്‍ഷം മുതല്‍ തന്നെ ഡി.കെ. ശിവകുമാര്‍ പക്ഷം നേതൃമാറ്റത്തിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.
നിയമസഭാ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെ മുഖ്യമന്ത്രിപദം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് മാറണമെന്ന ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശത്തിന് ഒടുവില്‍ സിദ്ധരാമയ്യ വഴങ്ങുകയായിരുന്നു. തന്റെ മകന് പാര്‍ട്ടിയില്‍ സുരക്ഷിതമായ രാഷ്ട്രീയ ഭാവി ഉറപ്പാക്കുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് സിദ്ധരാമയ്യ ഇപ്പോള്‍ പദവി ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായിരിക്കുന്നത്.

Comments