
ഭാര്യ പേളിമാണിക്ക് ജന്മദിനാശംസകള് നേര്‍ന്ന് കുറിപ്പ് പങ്കുവെച്ച് ശ്രീനിഷ്. ഞാനും നീയും എന്നതില്‍ നിന്ന് നമ്മളും നമ്മുടെ മക്കളും എന്നതിലേക്ക് മാറി എന്നാണ് ശ്രീനിഷ് കുറിച്ചത്. പേളിയോടൊപ്പമുളള ഓരോ അധ്യായവും തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി എന്നും താരം കൂട്ടിച്ചേര്‍ത്തു.
‘വെറും നീയും ഞാനും എന്നതില്‍ നിന്ന് നമ്മളും നമ്മുടെ മക്കളും എന്നതിലേക്ക്.. നിന്നോടൊപ്പമുളള ഓരോ അധ്യായവും എന്റെ ഏറ്റവും പ്രിയപ്പെട്ടതായി മാറി. എന്റെ പൊണ്ടാട്ടിക്ക് ജന്മദിനാശംസകള് ’എന്നായിരുന്നു ശ്രീനിഷിന്റെ വാക്കുകള്‍. പേളി പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും കുറിപ്പിനൊപ്പം ശ്രീനിഷ് പങ്കുവെച്ചിട്ടുണ്ട്.
പേളിയും പ്രാസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തിയിട്ടുണ്ട്. ഹൃദയത്തിന്റെ ഇമോജിയായിരുന്നു പേളി കമന്റായി കുറിച്ചത്. ആരാധകരും പേളിക്ക് ജന്മദിനാശംസകള് പോസ്റ്റിനു താഴെ കമന്റായി കുറിക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും നില, നിതാര എന്നിങ്ങളെ രണ്ട് പെണ്‍കുട്ടികളാണുളളത്. യൂട്യൂബ് ചാനലും, വ്ളോഗുമൊക്കെയായി ശ്രീനിഷും പേളിയും മക്കളും മലയാളികളുടെ പ്രിയപ്പെട്ട കുടുംബമാണ്.






