
കൊച്ചി: പെരുമ്പാവൂരില് പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല് മുങ്ങി മരിച്ചു. ഡല്ഹി അംബേദ്കര് നഗര് സ്വദേശി ദിയാന്ഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടില് നീന്താന് ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.
പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.
ഡല്ഹി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില് എത്തിയത്. മൃതദേഹം പെരുമ്പാവൂര് താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ഇതിന് മുന്പും ഇതേ പാറമടയില് യുവാക്കള് മരിച്ച സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.







Comments