
ഭാര്യ ശ്രുതി വിജയന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടന് സിജു വില്‍സണ്‍. "എന്റെ ഹൃദയത്തിന്റെ ഉടമയും എന്നെ എപ്പോഴും സന്തോഷിപ്പിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് വാര്‍ഷിക ആശംസകള്‍" എന്നാണ് സിജു കുറിച്ചത്. ശ്രുതിക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 മേയ് 28 നായിരുന്നു സിജു വില്‍സണും ശ്രുതിയും വിവാഹിതരായത്. മെഹര്‍, റൂഹി എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.
നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് സിജു വില്‍സണ്‍. വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രം സിജുവിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാസന്തിയുടെ നിര്‍മ്മാതാവും സിജു വില്‍സണ്‍ ആണ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു. അതേസമയം, 'ഡോസ്' ആണ് സിജുവിന്റേതായി തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ചിത്രം.






