
മലയാള സിനിമയിലെ സ്വാഭാവിക അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് നീരജ രാജേന്ദ്രൻ. പ്രിയനടി ദർശന രാജേന്ദ്രന്റെ അമ്മ കൂടിയായ നീരജ, ഇപ്പോഴിതാ തന്റെ 43-ാം വിവാഹവാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
"29 മേയ് 1983 - 29 മേയ് 2026. ഒരുമിച്ചുള്ള 43 വർഷത്തെ ജീവിതം. സ്നേഹനിധികളായ 2 മക്കളാലും പൂർണ്ണമായ പിന്തുണയാലും അനുഗൃഹീതം. ഓരോ നിമിഷത്തിനും നന്ദിയുള്ളവരാണ്." - നീരജ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വൈറസ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നീരജ, ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം' എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയായി മാറിയത്. ചിത്രത്തിൽ 'മോൻ ഹാപ്പി ആണോ?' എന്ന ഒരൊറ്റ ഡയലോഗിലൂടെ ഫഹദ് ഫാസിലിന്റെ രംഗണ്ണന്റെ മാത്രമല്ല, തിയേറ്ററിലെത്തിയ ഏവരുടെയും ഹൃദയം കവരാൻ നീരജയ്ക്ക് സാധിച്ചിരുന്നു. പ്രിയതാരത്തിനും കുടുംബത്തിനും ആശംസകളുമായി നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് എത്തുന്നത്.







Comments