തിരുവനന്തപുരം: വി.ഡി.സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാവേളയില്‍ വന്‍വിവാദമായി മാറിയ 'വന്ദേമാതരം' പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന വേളയിലും വിവാദത്തില്‍. കഴിഞ്ഞതവണ മുഴുവന്‍ ആലപിക്കപ്പെട്ടതിന്റെ പേരില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ദേശീയഗീതം വീണ്ടും ആലപിച്ചപ്പോഴും പ്രശ്നമായി. പോലീസ്ബാന്റ് ഇത്തവണ വെറും രണ്ടുവരി മാത്രമാണ് ആലപിച്ചത്.
നേരത്തേ വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നതായി വിവരമുണ്ട്. എന്നാല്‍ ഇതാദ്യമായി നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പായി നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യരണ്ടുവരി ആലപിച്ച് നിര്‍ത്തുകയായിരുന്നു. ഇനി ഈ വിഷയത്തില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള പ്രതികരണമാണ് ഏറെ നിര്‍ണ്ണായകമാകും. ദേശീയ ഗീതത്തിന്റെ പൂര്‍ണ്ണരൂപം ആലപിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടുമോ എന്നാണ് ഇനി അറിയേണ്ടത്.
നേരത്തെ വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേഭാരതം മുഴുവനായി ആലപിച്ചിരുന്നു. ഗവര്‍ണറുടെ ഓഫീസാണ് പിന്നിലെന്നും അക്കാര്യം അറിഞ്ഞിരുന്നില്ലെന്നും വിഡി സതീശന് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ വന്ദേഭാരതം പൂര്‍ണ്ണമായും അവതരിപ്പിക്കാതിരുന്നത് എന്നാണ് സൂചന. ഭാരതാംബയുടെ പേരില്‍ കഴിഞ്ഞതവണ ഇടതുസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വലിയ നിലയിലേക്ക് മാറിയിരുന്നു. സമാനഗതിയിലുള്ള ഒരു പ്രശ്നമായി ഇതും മാറുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചു പോകുമെന്ന നയപ്രഖ്യാപന പ്രസ്താവന നിലനില്ക്കുമ്പോള് തന്നെ, ദേശീയ പ്രോട്ടോക്കോളിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വരുംദിവസങ്ങളില്‍ കടുത്ത നിലപാടിലേക്ക് കടക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സഭയിലെ ബി.ജെ.പി അംഗങ്ങള്‍ ഈ വിഷയത്തില്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. ദേശീയതയും വന്ദേമാതരത്തോടുള്ള ആദരവും മുന്‍നിര്‍ത്തി ബി.ജെ.പി അംഗങ്ങള്‍ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധങ്ങള്‍ക്ക് മുതിര്ന്നേക്കാനും സാധ്യതയുണ്ട്.
ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപത്തില്‍ ആറ് ചരണങ്ങളും ആലപിക്കണം എന്നാണ് ചട്ടം. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തില്‍ ദേശീയ ഗീതത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രോട്ടോക്കോളും കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ കൃത്യമായ നിയമങ്ങളും സമയക്രമവും പാലിക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വന്ദേമാതരത്തിന്റെ ഔദ്യോഗിക പതിപ്പിന്റെ ആകെ ദൈര്‍ഘ്യം 3 മിനിറ്റ് 10 സെക്കന്‍ഡ് (190 സെക്കന്‍ഡ്) ആണ്.
ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്നും ദേശീയ ഗാനത്തിന്റേതു പോലെ തന്നെ വന്ദേമാതരം ആലപിക്കുമ്പോഴും ആദരവോടെ എഴുന്നേറ്റു നില്‍ക്കണമെന്നുമാണ് ചട്ടം നിര്‍ബ്ബന്ധിക്കുന്നത്.

Comments