
നടി സമീറ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ സൗന്ദര്യത്തിലോ ലുക്കിലോ ഒന്നും തന്നെ താനിപ്പോള്‍ വലിയ സമ്മര്‍ദം ചെലുത്താറില്ലെന്ന് പറയുകയാണ് താരം. സാരിയിലുളള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സമീറ ഇക്കാര്യം കുറിച്ചത്. സ്റ്റൈലിഷ് ആയി വസ്ത്രം ചെയ്ത് നടക്കാനുളള താല്പര്യമൊക്കെ കുറഞ്ഞു എന്നാണ് നടി പറയുന്നത്.
നന്നായി വസ്ത്രധാരണം നടത്തുന്നത് നിങ്ങളൊക്കെ ആസ്വദിക്കുന്നുണ്ടോ? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിലുളള താല്പര്യമൊക്കെ പോയി. പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു.. മുന്‍പൊക്കെ എന്റെ ലുക്ക് എനതായിരിക്കും എന്നോര്‍ത്ത് ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. പെര്‍ഫെക്ട് ആണോ, അപ്പിയറന്‍സ് നന്നാവുമോ എന്നൊക്കെയുളള സമ്മര്‍ദ്ദം എന്റെയുളളില്‍ തന്നെയുണ്ടായി.
പക്ഷേ ഇപ്പോള്‍ എനിക്ക് എന്റെ ലുക്ക്, എന്റെ സ്റ്റൈല്‍ , എന്റെ രീതികള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. സ്ട്രസ്സ് ഇല്ല. ലുക്കിലും അപ്പിയറന്സിലുമൊക്കെയുള്ള സമ്മര്‍ദ്ദം നിങ്ങള്‍ ഒഴിവാക്കി കഴിഞ്ഞാലുള്ള വൈബ് ഒന്ന് വേറെ തന്നെയാണ്.
നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ സ്ത്രീകളേ".- എന്നാണ് സമീറ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. സമീറ പറഞ്ഞത് ശരിയാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സമീറ പഴയതിലും സുന്ദരിയായിരിക്കുന്നുവെന്നും നിരവധി പേർ കുറിച്ചിട്ടുണ്ട്.






