
തമിഴ് നടന് അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു. 84വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ചെന്നൈയിലെ പാലവാക്കത്തുളള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക. നിലവില്‍ ദുബായിലുളള അജിത് അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങിയിട്ടുണ്ട്.
സഹതാരങ്ങളും മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു അജിത്തിന്റെ അച്ഛന് പി സുബ്രഹ്മണ്യം മരണപ്പെടുന്നത്. ഈ വിയോഗത്തിന്റെ വേദനയില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് അജിത്തിന് അമ്മയെയും നഷ്ടമാകുന്നത്. അനില്‍ കുമാര്‍, അനൂപ് കുമാര്‍ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങള്‍.
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അജിത് കുമാര്‍ റേസിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയമാണിത്. അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ്.






