ബോളിവുഡ് താരം ഷാഹിദ് കപൂർ പങ്കുവെച്ച തന്റെ കുട്ടിക്കാലത്തെ ഒരു പഴയ ചിത്രം, ബൈക്കുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് വെളിപ്പെടുത്തുന്നതാണ്. ഒരു മോട്ടോർ സൈക്കിളിന് സമീപം ഏറെ ആത്മവിശ്വാസത്തോടെ പോസ് ചെയ്യുന്ന തന്റെ കുട്ടിക്കാല ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
'നിങ്ങൾ ഒരു ബൈക്ക് പ്രേമിയാണെന്ന് നിങ്ങൾക്ക് തന്നെ അറിയാത്ത കാലം...' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഷാഹിദ് ഈ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. തനിക്ക് ചെറുപ്പകാലം മുതലേ ബൈക്കുകളോട് താല്പര്യമുണ്ടായിരുന്നുവെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.

ഷാഹിദിന്റെ ഈ യഥാർത്ഥ ജീവിതത്തിലെ ബൈക്ക് ഭ്രമം പിന്നീട് അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ 'കബീർ സിംഗി'ലെ മാസ്സ് ബൈക്ക് റൈഡിംഗ് രംഗങ്ങളിലൂടെ വെള്ളിത്തിരയിലും തരംഗമായി മാറിയിരുന്നു.
അതേസമയം, ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന 'കോക്ടെയിൽ 2' എന്ന ചിത്രമാണ് ഷാഹിദിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. രശ്മിക മന്ദാന, കൃതി സനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വലിയ പ്രതീക്ഷയോടെ എത്തുന്ന ഈ ചിത്രം ജൂൺ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Comments