അടൂർ: പോക്സോ കേസ് പ്രതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ യുട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ളോഗ് എന്നീ ചാനൽ നടത്തിപ്പുകാർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
പൊലീസിനെ പക്കൽ നിന്ന് പ്രതിയുടെ വീഡിയോ ലഭിച്ചു എന്നുപറഞ്ഞായിരുന്നു പണം തട്ടാൻ ശ്രമം നടത്തിയത്. പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കേസുമായി ബന്ധപ്പെട്ട് വിസ്മയ ന്യൂസിൽ ജോലിചെയ്യുന്ന അഗ്നി, അനീഷ് എന്നിവരെ അടൂർ പൊലീസ് ആണ് അറസ്റ്റുചെയ്തത്. വർക്കല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ്മയ ന്യൂസിനെതിരെ അഞ്ചൽ സ്വദേശിയാണ് പരാതി നൽകിയത്. മകന്റെയും ബന്ധുവിന്റെയും ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്.
വിസ്മയ ന്യൂസ് ഉടമ ശ്രീജിത്ത് അടക്കം ആറ് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. മറ്റു പ്രതികളെയും ഉടൻ പിടികൂടാനാവുമെന്നാണ് കരുതുന്നത്. ഇവർ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Comments