വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റുമാർ തങ്ങളുടെ പൂർണ്ണമായ ആരോഗ്യ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിയമമില്ലെങ്കിലും ട്രംപ് അങ്ങനെയല്ല. രണ്ടാം തവണയും അധികാരത്തിൽ വന്നതിനു ശേഷം ട്രംപ് നാലാമത്തെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പരസ്യപ്പെടുത്തി. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷം, എല്ലാം മികച്ചത് ആയിരുന്നു എന്ന് 79-കാരനായ ട്രംപ് പ്രതികരിച്ചു.
ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഉയരുന്ന ഊഹാപോഹങ്ങൾക്ക് മറുപടിയെന്നോണമാണ് മെഡിക്കൽ റിപ്പോർട്ട് പരസ്യപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആർലിങ്ടൻ നാഷനൽ സെമിത്തേരിയിൽ നടന്ന മെമ്മോറിയൽ ഡേ ചടങ്ങിനിടെ ട്രംപ് മുന്നോട്ടും പിന്നോട്ടും ആടിയത് അദ്ദേഹത്തിന് നിൽക്കാൻ ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന രീതിയിൽ വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ കൈകളിലെ ചുവന്ന പാടുകളും മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു.
വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ ചൊവ്വാഴ്ച നടന്ന മെഡിക്കൽ പരിശോധനയ്ക്ക് ശേഷം, പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് "മികച്ച ആരോഗ്യവാനാണെന്നും" കമാൻഡർ-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കാൻ "പൂർണ്ണ യോഗ്യനാണെന്നും" അദ്ദേഹത്തിന്റെ ഫിസിഷ്യൻ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകി പുറത്തുവിട്ട ഡോ. സീൻ ബാർബബെല്ലയുടെ റിപ്പോർട്ട് പ്രകാരം, 22 വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ട്രംപിന് സിടി സ്കാൻ, ഹൃദയസംബന്ധമായ മറ്റ് ഇമേജിംഗുകൾ, കാൻസർ സ്ക്രീനിംഗുകൾ, മറ്റ് പ്രതിരോധ പരിശോധനകൾ എന്നിവ നടത്തി.
നിരന്തരമായി കൈ കൊടുക്കുന്നത് കൊണ്ടും ഉയർന്ന ഡോസിൽ ആസ്പിരിൻ മരുന്നുകൾ കഴിക്കുന്നത് കൊണ്ടും ഉണ്ടായ ചെറിയ ചതവുകൾ കൈകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ കുറഞ്ഞ ഡോസിലുള്ള ആസ്പിരിൻ കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന 'ക്രോണിക് വെനസ് ഇൻസഫിഷ്യൻസി' (കാലുകളിൽ രക്തം കെട്ടിക്കിടക്കുന്ന അവസ്ഥ) കഴിഞ്ഞ വർഷം ട്രംപിന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ കാലുകളിലെ നീരിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ നിലവിലെ ഭാരം 238 പൗണ്ട് (108 കിലോഗ്രാം) ആണ്. 2025 ഏപ്രിലിലെ പരിശോധനയേക്കാൾ 14 പൗണ്ട് (6 കിലോഗ്രാം) വർദ്ധനവാണിത്. 6 അടി 3 ഇഞ്ച് ഉയരമുള്ള ട്രംപിന്റെ ബോഡി മാസ് ഇൻഡക്സ് 29.7 ആണ് (30-ന് മുകളിൽ ഉള്ളത് അമിതവണ്ണമായി കണക്കാക്കുന്നു). ഡോക്ടർമാർ അദ്ദേഹത്തിന് ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ഭാരം കുറയ്ക്കൽ എന്നിവയിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തി.
മരുന്നുകളുടെ സഹായത്തോടെ കൊളസ്ട്രോൾ നിലയിൽ കാര്യമായ പുരോഗതിയുണ്ട്. 2018-ൽ 223 ആയിരുന്ന മൊത്തം കൊളസ്ട്രോൾ ഇപ്പോൾ 143 ആയി കുറഞ്ഞിട്ടുണ്ട്. ഡിമെൻഷ്യ (മറവിരോഗം), മറ്റ് മാനസിക വൈകല്യങ്ങൾ എന്നിവ പരിശോധിക്കുന്നതിനായുള്ള 'മോൺട്രിയൽ കോഗ്നിറ്റീവ് അസസ്മെന്റിൽ' ട്രംപ് 30-ൽ 30 മാർക്കും നേടി. 2018-ലും കഴിഞ്ഞ വർഷവും അദ്ദേഹം ഇതേ മാർക്ക് നേടിയിരുന്നു.
അടുത്ത മാസം 80 വയസ്സ് തികയുന്ന ട്രംപാണ് അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി. തന്റെ പ്രായത്തെയും ശാരീരികക്ഷമതയെയും കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകളെ ഇല്ലാതാക്കാൻ ട്രംപ് എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തകാലത്തുണ്ടായ പൊതുപരിപാടികളിൽ, 50 വർഷം മുമ്പ് തനിക്ക് എങ്ങനെയാണോ തോന്നിയത് അതേ ഊർജ്ജമാണ് ഇപ്പോഴും തോന്നുന്നതെന്ന് ട്രംപ് പറയുകയുണ്ടായി.

Comments