അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലുരുവിനോട് ഫൈനലില്‍ പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സിന്റെ ടീം ഫൈനലിന് പിന്നാലെ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ കുടുങ്ങി. ബസ്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പുക ഉയര്‍ന്ന സാഹചര്യത്തില്‍ ടീമിനെ ബസില്‍ നിന്നും ഒഴിപ്പിക്കുകയായിരുന്നു. ഇതോടെ ടീമംഗങ്ങള്‍ക്ക് വഴിയില്‍ നില്‍ക്കേണ്ട സാഹചര്യം ഉണ്ടായി.
അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ 2026 ഫൈനലിന് ശേഷം മടങ്ങുന്നതിനിടെയാണ് ബസ്സില്‍ ഈ സംഭവം ഉണ്ടായത്. മറ്റൊരു ബസ് ക്രമീകരിക്കേണ്ടി വന്നതിനാല്‍ കളിക്കാര്‍ക്ക് കുറച്ചുസമയം റോഡിന് നടുവില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. വൈദ്യുത തകരാറിനെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ പുക നിറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കളിക്കാരെയും ജീവനക്കാരെയും വിജയകരമായി പുറത്തെത്തിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്ന് ടീം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.
എല്ലാവരും സുരക്ഷിതരായിരുന്നെങ്കിലും, ഈ തടസ്സം കാരണം കളിക്കാര്‍ക്ക് ഏകദേശം ഒരു മണിക്കൂറോളം വഴിയില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. ടീമിന്റെ കഠിനമായ യാത്രാ ഷെഡ്യൂളിന്റെ തുടര്‍ച്ച കൂടിയായിരുന്നു ഇത്. മെയ് 29-ന് രാജസ്ഥാന് റോയല്‍സിനെതിരെയുള്ള ക്വാളിഫയര്‍ 2 കളിക്കുന്നതിനായി മെയ് 27-ന് ജിടിക്ക് ധര്‍മ്മശാലയില്‍ നിന്ന് മുള്ളന്‍പൂരിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു. മുള്ളന്‍പൂരിലെ മോശം കാലാവസ്ഥ കാരണം മെയ് 30-ന് അഹമ്മദാബാദിലേക്കുള്ള അവരുടെ യാത്ര വളരെയധികം വൈകി.
ശനിയാഴ്ച വൈകിട്ടോടെ മാത്രമാണ് ജിടി തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ എത്തിയത്. ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയോട് ടൈറ്റന്‍സ് അനായാസം കീഴടങ്ങാന്‍ കാരണം ഈ യാത്രാക്ഷീണമാണോ എന്നും ചോദ്യം ഉയര്‍ന്നിരുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം മത്സരങ്ങള്‍ കളിച്ചതിനാല്‍ ക്ഷീണിതരാണെന്ന് പറഞ്ഞ് ആര്‍സിബി നേടിയ വിജയത്തിന്റെ ക്രെഡിറ്റ് കുറച്ചുകാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ജിടിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കി പറഞ്ഞത്.

Comments