തിരുവനന്തപുരം: 'അവളെ ഞങ്ങള്‍ അത്രമാത്രം വിശ്വസിച്ചു. ഒടുവില്‍ എന്റെ കുഞ്ഞിന്റെ നഖത്തില്‍ മാത്രമേ മുറിവില്ലാത്തതായിട്ടുള്ളൂ...' നെഞ്ചുപൊട്ടുന്ന ഈ വാക്കുകള്‍ നെടുമങ്ങാട് പനവൂരില്‍ രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂരമര്‍ദനത്തിന് ഇരയായി മരിച്ച ഒന്നരവയസുകാരന് അര്‍ഷിതിന്റെ അച്ഛന്റെ അമ്മയുടേതാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ മകന് അഖിലിന്റെ ഒരേയൊരു ഓര്മ്മത്തരിയെ നെഞ്ചോട് ചേര്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരുന്ന ആ ഭര്‍തൃവീട്ടിലേക്ക് എത്തിയത് ചിരിക്കുന്ന കണ്മണിക്ക് പകരം കുരുന്നിന്റെ മരണവാര്‍ത്തയായിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് അഖില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അഖില ഗര്‍ഭിണിയായിരുന്നു. മകന് മരിച്ചിട്ടുപോലും അഖില തിരിഞ്ഞുനോക്കിയില്ലെന്നും കുഞ്ഞുണ്ടായ ശേഷം തങ്ങളെ കാണിച്ചില്ലെന്നും അഖിലിന്റെ കുടുംബം പറയുന്നു. നര്‍ത്തകിയായ അഖില നൃത്തപരിപാടികള്‍ക്കായി ആഴ്ചകളോളം തമിഴ്നാട്ടിലും മറ്റും പോകുമ്പോള്‍ കുഞ്ഞിനെ സ്വന്തം അമ്മയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയായ അമ്മ റീനയ്ക്ക് കുഞ്ഞിനെ നോക്കാന്‍ കഴിയാതിരുന്നതോടെ ഇവര്‍ തമ്മില്‍ വഴക്കായി.
ഒടുവില്‍ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അഖില കുഞ്ഞിനെ തിരികെ വാങ്ങിയത്.കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്ന സൂചന ലഭിച്ചതോടെ കുഞ്ഞിനെ വിട്ടുകിട്ടാനായി അഖിലിന്റെ അച്ഛന് സുനിലും കുടുംബവും വക്കീല്‍ മുഖേന നിയമപരമായി നീങ്ങിയിരുന്നു. ഒടുവില്‍ നടന്ന സമവായ ചര്‍ച്ചയില്‍ കഴിഞ്ഞ വ്യാഴാഴ്ച കുഞ്ഞിനെ അപ്പുപ്പന് സുനിലിന് കൈമാറാമെന്ന് അഖില സമ്മതിച്ചതുമാണ്. കുഞ്ഞിനെ വരവേല്‍ക്കാന്‍ ആ കുടുംബം വീടൊരുക്കിയ ദിവസം തന്നെയാണ് ചോറു തൊണ്ടയില്‍ കുടുങ്ങിയെന്ന വ്യാജേന അഷ്കര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്.ഈ ക്രൂരതയ്ക്ക് പിന്നിലെ എല്ലാ കാണാച്ചരടുകളും പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഖിലിന്റെ അമ്മയും അച്ഛനും.

Comments