കൊച്ചി: ഇ.ഡി. അന്വേഷണത്തിനെതിരേ സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേയില്ല. ഇ.ഡി.യ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് വ്യക്തമാക്കി. സിഎംആര്എല്ലിനെതിരേ ഇ.ഡി. നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നലകിയത്. എന്നാല്‍ കേസില്‍ മുഴുവന്വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.
വാദം പൂര്‍ണ്ണമായും കേട്ടശേഷം അന്തിമമായ തീരമാനം എടുക്കും. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമെന്നും കോടതി പറഞ്ഞു. നേരത്തേ സിംഗിള്‍ ബഞ്ചും സിഎംആര്‍എല്ലിന്റെ ഇ.ഡി. അന്വേഷണത്തെ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസുകളിലും ഇ.ഡി. റെയ്ഡുമായി നീങ്ങിയത്.
ഇ.ഡി. യ്ക്ക് ഇത് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. നേരത്തേ പിണറായിയുടെ വീട്ടില്‍ നടന്ന റെയ്ഡ് വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. കോടതിയുടെ പച്ചക്കൊടി കിട്ടിയതോടെ മുമ്പോട്ട് പോകാനുള്ള നീക്കമാണ് ഇ.ഡി. നടത്തുന്നത്.
നേരത്തേ റെയ്ഡിന് പിന്നാലെ വീണാ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി. എന്നാണ് സുചനകള്‍. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്നാണ് സിപിഐഎമ്മിന്റെ ആക്ഷേപം. വീണാ വിജയന്, ശശിധരന് കര്‍ത്താ എന്നിവര്‍ക്ക് എതിരേ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നു.

Comments