നെടുമങ്ങാട് നടന്ന ഒന്നര വയസുകാരന് അര്‍ഷിദിന്റെ അതിക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട്, കേസിലെ ദുരൂഹതകള്‍ നീക്കാന്‍ പോലീസ് അന്വേഷണം ശക്തമാക്കുന്നു. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെയും, പ്രതി അഷ്കറിന്റെ മുന്‍ പ്രതിശ്രുത വധുവിന്റെയും മരണങ്ങളില്‍ ദുരൂഹത ആരോപിച്ച് പോലീസ് വിപുലമായ അന്വേഷണത്തിന് ഒരുങ്ങുന്നു.
അഖിലയുടെയും അഖിലിന്റെയും പ്രണയവിവാഹമായിരുന്നു. അഖില ഗര്‍ഭിണിയായിരിക്കെയാണ് അഖില്‍ ജീവനൊടുക്കുന്നത്. അഖിലയ്ക്ക് അഷ്കറിന് മുന്‍പ് മറ്റൊരു ബന്ധമുണ്ടായിരുന്നതായും, പോലീസ് സ്റ്റേഷന് ചര്‍ച്ചകള്‍ക്ക് പിന്നാലെ മനംനൊന്താണ് അഖില്‍ മരിച്ചതെന്നും അഖിലിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. ഈ മരണത്തിന് പിന്നിലെ കാരണങ്ങള്‍ പോലീസ് വീണ്ടും പരിശോധിക്കും.
അഖിലയോടൊപ്പം ജോലി ചെയ്തിരുന്ന ചിറയിന്‍കീഴ് സ്വദേശിനിയായ യുവതിയുടെ മരണവും പോലീസ് അന്വേഷിക്കും. ഇതേ സ്കൂളിലെ ഡ്രൈവറായിരുന്നു അഷ്ക്കര്‍. ഇയാളുമായി ഈ യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ അഷ്കര്‍ ഇതില്‍ നിന്ന് പിന്മാറി. പിന്നീട് അഖിലയ്ക്കൊപ്പം താമസം തുടങ്ങിയതിന് പിന്നാലെയായിരുന്നു യുവതിയുടെ അസ്വാഭാവിക മരണം.
അഷ്കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ അഖില നിശ്ശബ്ദയായി നോക്കിനിന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ടുള്ള അടക്കം കടുത്ത പീഡനങ്ങള്‍ നടന്നിട്ടും അഖില പ്രതികരിച്ചിരുന്നില്ല. കുഞ്ഞ് മരിച്ച ദിവസം തമിഴ്നാട്ടില്‍ ഡാന്‍സ് പരിപാടിക്ക് പോയിരിക്കുകയായിരുന്നു എന്നാണ് അഖിലയുടെ മൊഴി. എന്നാല്‍ കൊലപാതകത്തിന് അഖിലയുടെ ഭാഗത്തുനിന്ന് ഒത്താശ ലഭിച്ചിരുന്നോ എന്നും, സംഭവദിവസം ഇവര്‍ യഥാര്‍ത്ഥത്തില്‍ എവിടെയായിരുന്നു എന്നും പോലീസ് കൃത്യമായി പരിശോധിക്കും.
അഷ്കറിന്റെ അമ്മയും സഹോദരിയും മുന്‍പ് കുഞ്ഞിനെ ഉപദ്രവിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കും. നിലവില്‍ അഷ്കര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും, ഈ കേസിന് പിന്നില്‍ വലിയൊരു കുറ്റകൃത്യങ്ങളുടെ ശൃംഖലയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

Comments