കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ 258 ലേറെ അഭിനേത്രികൾക്ക് ശബ്ദം നൽകി പ്രശസ്തി നേടിയ താരമാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ അഭിനേതാവായും താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ യൂട്യൂബ് ചാനലലിലൂടെ സ്വന്തം അനുഭവങ്ങളും അറിവുകളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലുമൊക്കെ മുഖം നോക്കാതെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതില്‍ ഭാഗ്യലക്ഷ്മി മുന്നിലാണ്.
ഇപ്പോഴിതാ ലക്ഷ്മിപ്രിയയുടെ പുതിയ അഭിപ്രായത്തെ കളിയാക്കി കുറിപ്പ് പങ്കിടുകയാണ് ഭാഗ്യലക്ഷ്മി. പിണറായി വിജയനെ പരിഹസിച്ചുള്ള പരാമര്‍ശത്തിനാണ് ലക്ഷ്മിപ്രിയക്കെതിരെ ഭാഗ്യലക്ഷ്മി വിമര്‍ശനം കുറിച്ചത്. അകമ്പടി വാഹനങ്ങളുമായി ധാർഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റൻ’ ഇനി പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോര്‍ത്തിട്ട് തനിക്ക് ചിരി സഹിക്കാന്‍ വയ്യ എന്നാണ് ലക്ഷ്മിപ്രിയ പരിഹസിച്ച് പറഞ്ഞത്. അതിന് കുറിക്കു കൊള്ളുന്ന മറുപടിയാണ് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റിലൂടെ കുറിച്ചത്.
‘‘അത് വിവരമില്ലായ്മയാണ് ലക്ഷ്മിപ്രിയ...ഒരു രാജ്യത്ത്/ സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടെങ്കിലേ ഭരണപക്ഷമുള്ളൂ. പ്രതിപക്ഷമെന്നാൽ എന്താണെന്ന് മനസിലാക്കാൻ രാഷ്ട്രീയം എന്താണെന്ന് അറിയണം... അതിന് അല്പം ബുദ്ധികൂടി വേണം...അതില്ലല്ലോ താങ്കൾക്ക് എന്നോർക്കുമ്പോ ഞങ്ങൾക്കും ചിരി അടക്കാൻ വയ്യ...’’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് പിന്തുണച്ചും ലക്ഷ്മിപ്രിയയെ കളിയാക്കിയും കമന്റുകള്‍ കുറിച്ചിരിക്കുന്നത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റുകൾ നേടി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ പരിഹാസ പരാമര്‍ശം വന്നത്. ഭരണവിരുദ്ധ വികാരത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ഫലമെന്നാണ് താരം പറഞ്ഞത്. ‘‘കഴിഞ്ഞ പത്തു വർഷത്തെ അഴിമതി ഭരണത്തെ വിരലിലെ മഷി കൊണ്ട് ജനങ്ങൾ ആട്ടിക്കളഞ്ഞു. അഴിമതി നിറഞ്ഞ പത്തു വർഷം ചൂണ്ടുവിരലിൽ പുരണ്ട മഷി കൊണ്ട് ആട്ടിക്കളഞ്ഞ എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി. എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിലെ മികച്ച ഭരണപക്ഷവും പ്രതിപക്ഷവും ആവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു...’’ എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്.

Comments